തിരുവനന്തപുരത്ത് ഷോറൂമിൽനിന്ന് മോഷ്ടിച്ച കാർ......

 

തിരുവനന്തപുരത്ത് ഷോറൂമിൽനിന്ന് മോഷ്ടിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

അഞ്ചൽ -കുളത്തൂപ്പുഴ റോഡിൽ എരൂരിന് സമീപം പൂവണതുംമൂട്ടിലാണ് റോഡ് വശത്തു ആളൊഴിഞ്ഞ സ്ഥലത്തു കാർ ഉപേക്ഷിച്ച നിലയിൽ കണ്ടത്

.

തിരുവനന്തപുരത്ത് ഷോറൂമിൽനിന്ന് മോഷ്ടിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Car_Stolen
  • greenmoviews
  • LAST UPDATED: MAY 5, 2021, 3:52 PM IST
  • SHARE THIS:
    തിരുവനന്തപുരം: യൂസ്ഡ് കാർ ഷോറൂമിൽ നിന്നും മോഷണം പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ -കുളത്തൂപ്പുഴ റോഡിൽ എരൂരിന് സമീപം പൂവണതുംമൂട്ടിലാണ് റോഡ് വശത്തു ആളൊഴിഞ്ഞ സ്ഥലത്തു കാർ ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെ ഇതുവഴി പോയ ലോറി ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുകയും വെഞ്ഞാറമൂട് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

     വെഞ്ഞാറമൂട് തന്ത്രാംപൊയ്കയിൽ പ്രവർത്തിക്കുന്ന റിയാസിന്റെ ഉടമസ്ഥതയിലുള്ള സിറ്റിസെൻ യൂസ്ഡ് കാർ ഷോപ്പിൽ നിന്നാണ് ഇന്നലെ രാത്രി കാർ മോഷണം പോയത്. കെ എൽ 16 യു 2552 നമ്പർ വെള്ള നിറത്തിലുള്ള ഫോക്സ് വാഗൺ പോളോ കാറാണ് മോഷണം പോയത്. വെഞ്ഞാറമൂട് സി ഐ രതീഷിന്‍റെ നേതൃത്വത്തിൽ പോലീസും, വിരളടയാള വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി വാഹനം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും സി ഐ പറഞ്ഞു.

    കഴിഞ്ഞ ദിവസം രാത്രിയിലാണ് പിന്നില്‍ ബാഗ് തൂക്കി മാസ്‌ക് ധരിച്ചെത്തിയ 25 വയസിനകത്ത് പ്രായം തോന്നിക്കുന്നയാൾ ഷോറൂം ഓഫീസിന്‍റെ പൂട്ടു തകർത്ത് കാറുമായി കടന്നു കളഞ്ഞത്. ഷോറൂമിന്റെ മുൻ ഭാഗത്തെ സി സി ടി വി ക്യാമറ ഓഫ് ചെയ്തിരുന്നതിനാല്‍ മറ്റു ദൃശ്യങ്ങള്‍ ലഭിച്ചില്ല. ഇന്നു രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഇവർ ഉടൻ തന്നെ വെഞ്ഞാറമ്മൂട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തി. പിന്നാലെ പോറൻസിക് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
    إرسال تعليق (0)
    أحدث أقدم